SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

പാലായെ നയിക്കാൻ ഇനി നഗരവികസന മുന്നണി

pala-1

പാലാ: നഗരസഭയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് തുടക്കം. വിമത കോൺഗ്രസ് കൗൺസിലർമാരും ഇടതുമുന്നണിയും ചേർന്നുള്ള കൂട്ടായ്മയ്ക്ക് നഗരവികസന മുന്നണി എന്ന് പേര് നൽകി. നഗരസഭയുടെ ഭരണത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ് കൂട്ടായ്മയെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ മായാ രാഹുലും മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജു പാലൂപ്പടവിലും വ്യക്തമാക്കി.വിവിധ രാഷ്ട്രീയ നിലപാടുകളിൽ നിന്നുള്ള കൗൺസിലർമാരെ ഒരുമിപ്പിച്ച് പാലായുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് നഗരവികസന മുന്നണി പ്രവർത്തിക്കുകയെന്ന് നേതൃത്വം വ്യക്തമാക്കി. നഗരസഭയിലെ വികസനപ്രവർത്തനങ്ങൾ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി മുന്നോട്ടുകൊണ്ടുപോകുമെന്നും പാലായുടെ അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, ഗതാഗതം, മാലിന്യസംസ്‌കരണം, നഗര സൗന്ദര്യവത്ക്കരണം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്നും ഇടതുമുന്നണി പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ബിജു പാലൂപ്പടവിൽ പറഞ്ഞു.

ആ പ്രൗഢി തിരിച്ചുപിടിക്കും

പാലായുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പഴയകാല പ്രൗഢിയും വികസനമികവും തിരിച്ചുപിടിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ചെയർപേഴ്സൺ മായാ രാഹുൽ പറഞ്ഞു. പാലായെ പഴയകാല വികസന പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL