താനൂർ : താനാളൂർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ
അകാലത്തിൽ മരണമടഞ്ഞ വി.പി.ഒ.
അസ്ഗറിന്റെ സ്മരണാർത്ഥം താനൂർ ബ്ലോക്ക് പഞ്ചായത്ത്
ഓഡിറ്റോറിയത്തിന്
അദ്ദേഹത്തിന്റെ പേര് നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം അദ്ധ്യക്ഷ പ്രസംഗത്തിൽപറഞ്ഞു. തോട്ടുങ്ങൽ ഉസ്മാൻ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം നസ്റിൻ,
പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുക്കുട്ടി, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് സക്കിന കുന്നത്ത്, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് സി.സി സാഹിറ, താനാളൂർ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ. ഫാത്തിമ ബീവി , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സെയ്തലവി തൊട്ടിയിൽ, കെ.പി. അലി അഷ്റഫ്, താനാളൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ തെയ്യംമ്പാടി കുഞ്ഞിപ്പ,
താനൂർ ബ്ലോക്ക് സെക്രട്ടറി വി. വിജയകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഇസ്മായിൽ പത്തംമ്പാട്, അംഗം മുജീബ് താനാളൂർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |