കാളികാവ്: പാലിനും മുട്ടയ്ക്കും വില കുതിച്ചുയർന്നതോടെ സ്‌കൂൾ പോഷകാഹാര വിതരണം പ്രധാനാദ്ധ്യാപകർക്ക് ബാധ്യയാകുന്നു. വർദ്ധിച്ച വില സർക്കാർ അനുവദിക്കുന്നില്ല. പുതിയ സർക്കാർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ചെലവാകുന്ന തുക മുൻകൂറായി നൽകുന്നത് ആശ്വാസമാണെങ്കി ലും വില വർദ്ധനയാണ് നടത്തിപ്പിന് പ്രതിസ ന്ധിയായിരിക്കുന്നത്.
ലിറ്ററിന് 60 രൂപയായി മിൽമ പാൽ വില വർദ്ധിപ്പി ച്ചെങ്കിലും അനുവദിക്കുന്നത് ലിറ്ററിന് 50 രൂപ മാത്രമാണ്. മുട്ടയ്ക്ക് എട്ട് മുതൽ ഒൻപത് രൂപ വരെയാണ് നിലവിൽ വിപണിവില. സ്‌കൂളു കൾക്ക് സർക്കാർ അനുവ ദിക്കുന്നത് 7.50 രൂപ മാത്രവും. ഇതു പത്തു രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വർധന നടപ്പായിട്ടില്ല. പാലിനാകട്ടെ, വില വർ ദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടുമില്ല. വിതരണച്ചെലവിലെ വർധന കണക്കിലെടുത്ത് പാൽ വിതരണത്തിനുള്ള നിരക്ക് സർക്കാർ പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് വിതരണക്കാർക്കും അദ്ധ്യാപകർക്കുമുള്ളത്.
പച്ചക്കറിക്കും തീവില
പാലിനും മുട്ടയ്ക്കും പുറമേ പച്ചക്കറിക്കും വില കുത്തനെ ഉയരുന്നത് സ്‌കൂളിലെ ഉച്ച ഭക്ഷണ വിതരണത്തെയും സാരമായി ബാധിക്കുന്നുണ്ട്.
തക്കാളി, കാബേജ്, ക്യാരറ്റ്, ബീൻസ്, കോളിഫ്ളവർ, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയ്ക്കാണ് വില ഏറെ വർദ്ധിച്ചത്.
ഉച്ചഭക്ഷണത്തിനുള്ള പ്രധാന ഇനങ്ങളായ ഈ പച്ചക്കറിയിനങ്ങൾക്കെല്ലാം മുൻപുണ്ടായിരുന്നതിലും ഇരട്ടി വിലയാണ് വർദ്ധിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ഇടപെടൽ സർക്കാർ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് പ്രധാനാദ്ധ്യാപകർ ആവശ്യപ്പെടുന്നത്.
വില കൂടിയതോടെ പാലിന്റെ ടെൻഡർ ഏറ്റെടുക്കുന്നതിൽ നിന്ന് വിതരണക്കാർ പിൻമാറുന്ന സാഹചര്യമുണ്ട്.
സകൂൾ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |