മലപ്പുറം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തിൽ സമ്പൂർണ്ണ ബിരുദ സംസ്ഥാനം വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മലപ്പുറം ഗവ.കോളേജ് മഹാത്മാ ഗാന്ധി ഹാളിൽ നടന്ന സെമിനാറിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.ജഗതി രാജ് വിഷയാവതരണം നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യൂണിവേഴ്സിറ്റി കോഴിക്കോട് റീജിയണൽ ഡയറക്ടർ പ്രൊഫ.എം.ബി.ഗോപാലകൃഷ്ണൻ, മലപ്പുറം ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.സൈനുൽ ആബിദ് കോട്ട, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി.ശാസ്തപ്രസാദ്, കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ ബി.സുരേഷ് കുമാർ, അദ്ധ്യാപകരായ ഡോ.യു.ശ്രീവിദ്യ, ഡോ.എ.സി.നിസാർ, ഡോ.അബ്ദുൾ റസാഖ് കുന്നത്തൊടി, ഡോ.മുഹമ്മദ് ഷബീർ സംസാരിച്ചു. സാക്ഷരത മിഷൻ പ്രേരക്മാർ, പഠിതാക്കൾ , കുടുബശീ സി.ഡി.എസ്-എ.ഡി.എസ് ഭാരവാഹികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |