തിരൂർ: അഗതികളും നിരാലംബരുമായ 10 കുടുംബങ്ങൾക്ക് തിരൂരിൽ നിർമ്മിക്കുന്ന സ്‌നേഹവീടുകളുടെ നിർമ്മാണം പുർത്തിയാക്കാൻ
ബെഡ് ഷീറ്റ് ചലഞ്ച് നടത്തുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ
പറഞ്ഞു. ഏഴ് വീടുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി.
ബാക്കി വന്ന മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ
ഫണ്ട് കണ്ടെത്താനാണ് ബെഡ് ഷീറ്റ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
500 രൂപക്ക് ഡബിൾ കോട്ട് ബെഡ് ഷിറ്റാണ് നൽകുന്നത്.
തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിലെ നാഷണൽ സർവീസ് സ്‌കീം ടെക്നിക്കൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും
വ്യക്തികളുടെയും
സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കിഴേടത്ത് ഇബ്രാഹിം ഹാജി നിർവഹിച്ചു
അഡ്വ ഗഫൂർ പി ലില്ലിസ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |