കോന്നി: തണ്ണിത്തോട് ആശുപത്രി ജംഗ്ഷൻ മേടപ്പാറ പ്ലാന്റേഷൻ റോഡ് തകർന്നു. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങൾ ദിവസവും സഞ്ചരിക്കുന്ന റോഡാണിത് വർഷങ്ങളായി റോഡിന്റെ സ്ഥിതി ഇതാണ്. റോഡിലെ കുറെ ഭാഗങ്ങൾ ഇടയ്ക്ക് കോൺക്രീറ്റ് ചെയ്തിരുന്നു. ബാക്കിയുള്ള റോഡിലെ മിക്ക സ്ഥലങ്ങളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അച്ഛൻകോവിൽ ചിറ്റാർ മലയോര ഹൈവേയിലെ തണ്ണിത്തോട് ആശുപത്രി ജംഗ്ഷനിൽ നിന്ന് തുടങ്ങി പ്ലാന്റേഷൻ കോർപ്പറേഷന്റെ മേടപ്പാറ എസ്റ്റേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമുള്ള പഞ്ചായത്ത് റോഡാണിത്. തണ്ണിത്തോട് പഞ്ചായത്തിലെ മേടപ്പാറ, കൂത്താടിമൺ, മേക്കണ്ണം, ഇടക്കണ്ണം, തണ്ണിത്തോട് മാർക്കറ്റ്, തണ്ണിത്തോട്മൂഴി, വി കെപാറ, പറക്കുളം, കരുമാൻതോട്, ഏഴാന്തല, മൂർത്തിമൺ, തുമ്പക്കുളം, പൂച്ചക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റിലെ തൊഴിലാളികളും പതിവായി ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ അറ്റകുപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
.................................
3.5 കി.മീറ്റർ ദൂരം തകർന്നു
..............................
അധികൃതർ ഇടപെട്ട് അടിയന്തരമായി പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണം
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |