SignIn
Kerala Kaumudi Online
Friday, 05 June 2026 11.13 PM IST

തെങ്ങേലി ശാഖാ ഗുരുദേവ ക്ഷേത്ര നവീകരണവും ഉത്സവവും 

തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ 1741-ാം തെങ്ങേലി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണവും ഉത്സവവും ഇന്നലെ ആരംഭിച്ചു. 7ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് നടതുറക്കൽ, 5.15ന് അഭിഷേകം, മലർ നിവേദ്യം, ഗുരുപൂജ, ഉഷപൂജ, ശാന്തിഹവനം, 5.30ന് അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, 7ന് മൃത്യുജ്ഞയ ഹോമം, 8.30ന് ഭഗവതി സേവ, 9.30ന് മഹാ സുദർശന ഹോമം, 11ന് ആവാഹനം, 11.30ന് ഗുരുപൂജ, ഉച്ചപൂജ. വൈകിട്ട് 4ന് തിലക ഹവനം, സായൂജ്യ പൂജ, 6.30ന് ദീപാരാധന, 6.45ന് ഹോമം. 6ന് പതിവ് പൂജകൾ, വൈകിട്ട് 5ന് പൂജകൾ. 7ന് രാവിലെ 5ന് ശാന്തി ഹവനം, ഗണതി ഹോമം, തുടർന്ന് 6.15നും 6.45നും മദ്ധ്യേ ശിവഗിരിമഠം പ്രബോധതീർത്ഥർ സ്വാമിയുടേയും, ജിനിൽകുമാർ തന്ത്രിയുടേയും, വൈദീകാചാര്യൻ ഷാജിയുടേയും മേൽശാന്തി അരുണിന്റെയും മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ പ്രതിഷ്ഠാകർമ്മം. തുടർന്ന് സത്സംഗം. തുടർന്ന് പ്രബോധ തീർത്ഥ സ്വാമി പ്രഭാഷണം നടത്തും. 11.30ന് 15-ാം വാർഡുമെമ്പർ അജിതരാജൻ, ഉപഭോക്ത തർക്ക പരിഹാര ഫോറം ജുഡീഷ്യൽ മെമ്പർ അഡ്വ.നിഷാദ് തങ്കപ്പൻ എന്നിവരെ എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സന്തോഷ് ശാന്തി ആദരിക്കും. 12.30ന് മഹാപ്രസാമൂട്ട്. തുടർന്ന് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖയിലെ വിദ്യാർത്ഥികളെ അനുമോദിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL