SignIn
Kerala Kaumudi Online
Friday, 05 June 2026 11.12 PM IST

പുസ്തകങ്ങളുടെ ചിറകിലേറി  പ്രവേശനോത്സവം

തിരുവല്ല: തിരുവല്ല തിരു മൂലപുരം ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് വേറിട്ട തുടക്കം. പൂർവ വിദ്യാർത്ഥി കെ.എൻ ചന്ദ്രശേഖരൻ പുസ്തകങ്ങളുടെ വലിയ ശേഖരമാണ് സമ്മാനമായി പുതിയ അതിഥികൾക്ക് നൽകിയത്. എസ്.എൻ.ഡി.പി 93-ാ ശാഖാ പ്രസിഡന്റ് സന്തോഷ് ഐക്കരപ്പറമ്പിൽ നവാഗതരെ സ്വാഗതം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അക്ഷരദീപം തെളിച്ചു. പി.ടി.എ പ്രസിഡന്റ്‌ സതീഷ് കല്ലുപറമ്പിൽ, കൗൺസിലർമാരായ ബിഞ്ചു മേരി ജോസഫ് , ഫിലിപ്പ് ജോർജ്,സ്കൂൾ മാനേജർ പി.ടി. പ്രസാദ്, ഹെഡ്മിസ്ട്രസ് സന്ധ്യാ ഡി, തുളസി ഗോപി വിജയമ്മ തങ്കപ്പൻ,ശ്രീമതി ദീപ്തി പി.എം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL