SignIn
Kerala Kaumudi Online
Sunday, 14 June 2026 2.33 AM IST

അനുമോദനവും ആസാദ് ഹാർമണി കലാഗ്രൂപ്പ് ഉദ്ഘാടനവും

asad-
തിരുമൂലപുരം ആസാദ് നഗർ റസിഡൻ്റ്സ് അസോസിയേഷന്റെ അനുമോദന സമ്മേളനം തിരുവല്ല എ.ഇ.ഒ മിനികുമാരി വി.കെ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തിരുമൂലപുരം ആസാദ് നഗർ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദനവും ആസാദ് ഹാർമണി കലാഗ്രൂപ്പിന്റെ ഉദ്ഘാടനവും നടന്നു. അസോസിയേഷൻ പ്രസിഡന്റ് ജയാ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം തിരുവല്ല വിദ്യാഭ്യാസ ഓഫീസർ വി.കെ മിനികുമാരിയും, ആസാദ് ഹാർമണി കലാഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംഗീതജ്ഞൻ അനു വി.കടമ്മനിട്ടയും ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ചവിജയം നേടിയ അനുപമ ബിബിൻ തമ്പി (കരിപ്പക്കുഴിയിൽ), കനിക ആർ (നാറാണത്ത്), ജാക്കിൻ ജിൻസൺ (കാവേരി ഗാർഡൻസ്), കെ.ശിവശങ്കർ (കൈലാസം), ഡോ.എം.ആർ ശ്രീലക്ഷ്മി (മോഡിയിൽ), അഡ്വ.ആരോൺ മാത്യൂസ് ജോബ്ജി (കാവേരി ഗാർഡൻസ്) എന്നിവരെ അസോസിയേഷൻ മെമെന്റോ നൽകി അനുമോദിച്ചു. മുനിസിപ്പൽ കൗൺസിലർ റെയ്ച്ചൽ ലെജു സക്കറിയ,ചൈൽഡ് വെൽഫെയർ കമ്മിറ്റിഅംഗം ഡോ.ആർ വിജയമോഹനൻ, അസോസിയേഷൻ സെക്രട്ടറി റോയി ശാമുവൽ, ആസാദ് ഹാർമണി ഗ്രൂപ്പ് കൺവീനർ ടിൻറുമോൾ കെ.വി, കമ്മിറ്റി അംഗങ്ങളായ ടി.എൻ.സുരേന്ദ്രൻ, ബിനീഷ് ബി, പി.ടി.വിശ്വനാഥൻ, ഡെയ്സി കുരുവിള, ശ്രീലേഖ സനിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL