SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.20 PM IST

അംബായാഗം: നാരായണീയ പാരായണയജ്ഞം തുടങ്ങി

amba
തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കാനിരിക്കുന്ന അംബായാഗം 2026-ന്റെ ഒന്നാം ഘട്ടമായ അമ്മമാർ പങ്കെടുക്കുന്ന 21 ദിവസം നീളുന്ന നാരായണീയ പാരായണയജ്ഞം ആരംഭിച്ചപ്പോൾ

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന അമ്മമാർ പങ്കെടുക്കുന്ന 21 ദിവസം നീളുന്ന നാരായണീയ പാരായണയജ്ഞം ആരംഭിച്ചു. എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനംചെയ്തു. . തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ ശശികുമാർ സംസാരിച്ചു.

ആചാര്യ കെ. എസ്. വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് നാരായണീയ പാരായണം . എസ്.എൻ.ഡി.പി. യോഗം റാന്നി യൂണിയൻ മുൻ പ്രസിഡന്റ് വസന്തകുമാർ, ആനന്ദമ്മ , ഉഷാ വിജയൻ, ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുമായ കെ. രാജീവ്, വിനോദ് കുമാർ, പ്രസാദ് കുഴികാല, അനിൽ പുരത്തൂട്ട്, സുനിൽ കുമാർ, വിജയകുമാർ, ബിനോയി, സിനു എസ്. നായർ, സന്തോഷ് പണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ സ്വാഗതവും ട്രഷറർ സി. എൻ. പ്രസാദ് നന്ദിയും പറഞ്ഞു.

അംബായാഗത്തിന്റെ പ്രധാന ഘട്ടം ഒക്ടോബർ 9 മുതൽ 18 വരെയാണ് നടക്കുന്നത്. ആത്മീയത, വിജ്ഞാനം, കല, സംസ്കാരം, സാമൂഹിക പ്രവർത്തനം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികൾ അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ മൈതാനത്ത് വിപണന മേള, പ്രദർശനങ്ങൾ, ഭക്ഷണശാലകൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിനോദ സംവിധാനങ്ങൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL