SignIn
Kerala Kaumudi Online
Friday, 19 June 2026 9.32 AM IST

മലയാളി എടുത്താൽ സമ്മാനം ഉറപ്പോ? അബുദാബി  ബിഗ്  ടിക്കറ്റിൽ വീണ്ടും കോടികളുടെ ബമ്പർ

READ ENGLISH VERSION
big-ticket

ദുബായ്: അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ. ബിഗ് ടിക്കറ്റിന്റെ 285ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയെത്തേടി കോടികളുടെ സമ്മാനമെത്തിയത്. ഷാമോൺ ഷാജിയെന്ന 32കാരനാണ് ആ ഭാഗ്യശാലി. 229425 നമ്പറുള്ള ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ഷാമോൺ സ്ഥിരമായി നറുക്കെടുപ്പിന്റെ ഭാഗമായിരുന്നു. ഭാര്യയുമൊത്ത് ബിസിനസ് ചെയ്യുന്ന ഷാമോൺ മാതാപിതാക്കളെ കാണാൻ ദുബായിലെത്തിയപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. കുടുംബവുമൊത്ത് യാത്ര ചെയ്യവേയാണ് ബിഗ് ടിക്കറ്റ് സംഘാടകരിൽ നിന്ന് സന്തോഷവാർത്ത അറിയിച്ചുകൊണ്ടുള്ള വിളിയെത്തിയത്. സമ്മാനം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദുബായിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ തേടുമെന്നും ഷാമോണിന്റെ ഭാര്യ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലും മലയാളികൾ വൻ നേട്ടം കൊയ്തിരുന്നു. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുകയാണ് റിസ്‌‌വാൻ. നാജിയ എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. ദുബായിലെ ഹോട്ടൽ ജീവനക്കാരനാണ് ജംഷാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, BIG TICKET DRAW, UAE BIG TICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360