
ന്യൂഡൽഹി: തിരിച്ചറിയൽ കാർഡ് എന്നതിലുപരി മറ്റാവശ്യങ്ങൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും ആധാർ ദുരുപയോഗം ചെയ്ത് വിവിധ രേഖകൾ നേടുന്നതിനാൽ നിയന്ത്രണം അനിവാര്യമെന്നാണ് ഹർജിയിലെ ആവശ്യം.
അഭിഭാഷകൻ അശ്വിനി കുമാർ ഉപാദ്ധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് വി. മോഹനനും അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ആധാർ തിരിച്ചറിയൽ രേഖയായാണ് വിഭാവനം ചെയ്തതെന്നും പൗരത്വം, വിലാസം, പ്രായം എന്നിവയുടെ തെളിവായി കണക്കാക്കാനാവില്ലെന്നും ഹർജിയിൽ വാദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |