SignIn
Kerala Kaumudi Online
Friday, 15 May 2026 6.00 PM IST

വിമതനേതാക്കളെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കി

w

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌ക്ക് അനുകൂലമായി വോട്ടുചെയ്തതിന് പിന്നാലെ അണ്ണാ.ഡി.എം.കെയിൽ ആഭ്യന്തര കലഹം. സർക്കാരിനെ പിന്തുണച്ച എം.എൽ.എമാർ ഉൾപ്പെടെ 29 നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കൂറുമാറിയ എസ്.പി. വേലുമണി, സി.വി. ഷൺമുഖം ഉൾപ്പെടെയുള്ള നേതാക്കളെയാണ് പാർട്ടി പുറത്താക്കിയത്. മുൻമന്ത്രിമാരായ ആർ. കാമരാജ്, സി. വിജയഭാസ്‌കർ, പി. തങ്കമണി തുടങ്ങിയവരും പുറത്താക്കിയവരിൽ ഉൾപ്പെടും.

അണ്ണാ ഡി.എം.കെയിലെ അംഗങ്ങളാരും ടി.വി.കെയെ പിന്തുണച്ച് വോട്ട് ചെയ്യില്ലെന്ന് ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിന് മുമ്പായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് 25 എം.എൽ.എമാർ കൂറുമാറി വിജയ്‌യെ പിന്തുണച്ച് വോട്ട് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360