
തെലങ്കാന: 'ഹിറ്റ്ലർ പരാമർശ" വിവാദത്തിൽപ്പെട്ട തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. പാർട്ടിയുടെ തത്വങ്ങൾക്കും ആശയങ്ങൾക്കും പുറത്താണ് പരാമർശമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി രേവന്ത് റെഡ്ഡിയെ അറിയിച്ചതായാണ് സൂചന. ഭാവിയിൽ നടത്തുന്ന പരാമർശങ്ങളിൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്രാ) രൂപീകരിച്ചതുമായി ബന്ധപ്പെട്ടാണ് രേവന്തിൽ നിന്ന് വിവാദ പരാമർശമുണ്ടായത്. കൈയേറ്റം ഒഴിപ്പിക്കാനായുള്ള ടാസ്‌ക് ഫോഴ്സാണിത്. ഹിറ്റ്ലറിന് ഇഷ്ടമുള്ള വാക്കായിരുന്നു ഹൈഡ്രയെന്നും ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പേര് നൽകിയതെന്നുമായിരുന്നു പരാമർശം.
ഇതിനെതിരെ സി.പി.എം, ബി.ആർ.എസ്, ടി.എം.സി തുടങ്ങിയ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഘപരിവാറിന്റെ ആശയങ്ങളാണ് രേവന്തിന്റേതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും പ്രതികരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |