SignIn
Kerala Kaumudi Online
Friday, 09 October 2026 1.26 AM IST

ബംഗളൂരുവിൽ ആളിക്കത്തി സിജെപി പ്രതിഷേധം; ധ്രുവ് റാത്തിയും പ്രകാശ് രാജുമെത്തി

e

ബംഗളൂരു: എസ്.ഐ.ആർ,​ ഗ്യാനേഷ് കുമാർ വിഷയങ്ങളിൽ കോക്രോച്ച് ജനതാ (സി.ജെ.പി)​ പാർട്ടിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടന്നത് ശക്തമായ പ്രതിഷേധം. ഫ്രീഡം പാർക്കിൽ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പ്രതിഷേധിച്ചു.യൂട്യൂബർ ധ്രുവ് റാത്തിയും നടൻ പ്രകാശ് രാജും റിട്ട. സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ളവരും പങ്കെടുത്തു. സ്ത്രീകളും വിദ്യാർത്ഥികളുമുൾപ്പെടെ പ്രതിഷേധിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നും എസ്.ഐ.ആർ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വോട്ടർപ്പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവരുടെ പരാതികൾ കേൾക്കാൻ 'പീപ്പിൾസ് ട്രൈബ്യൂണലും" നടന്നു. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെരിപ്പ് ഉയർത്തിയുള്ള പ്രതിഷേധവും സംഘടിപ്പിച്ചു. നാളെ മുതൽ ഡൽഹി ജന്തർ മന്ദറിലും പ്രതിഷേധം നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാനേഷ് രാജി വയ്ക്കുംവരെ സമരം നടത്തുമെന്നും ജന്തർ മന്ദറിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കിൽ തടയുന്നിടത്ത് സമരം ചെയ്യുമെന്നും ദീപ്‌കെ പറഞ്ഞു.

മോദിയും തിരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യത്തെ കൊലപ്പെടുത്തുകയും വോട്ടുകൾ മോഷ്ടിക്കുകയും ചെയ്യുന്നു

- അഭിജീത് ദീപ്‌കെ

തിരഞ്ഞെടുപ്പ് കമ്മിഷന് സുതാര്യതയില്ല, ഉത്തരവാദിത്വവുമില്ല - ധ്രുവ് റാത്തി

ഗ്യാനേഷ് കുമാറിന്റെ രാജിക്ക് വേണ്ടി മാത്രമല്ല പോരാട്ടം. എസ്.ഐ.ആർ പൂർണമായി പിൻവലിക്കണം. - പ്രകാശ് രാജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS, DRUV RATHI, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360