ചെന്നൈ: സ്‌കൂളിലെ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച സ്‌കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. തമിഴ്‌നാട് ഈറോഡിലാണ് സംഭവം. ഈറോഡ് സ്വദേശി ബി അറുമുഖം ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ആലമ്മാൾ സ്‌കൂൾ പാചകത്തൊഴിലാളിയായി പ്രവർത്തിച്ചിരുന്നു.
ആലമ്മാളിനെ അടുത്തിടെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയിലാണ് പ്രഭാത ഭക്ഷണത്തോടൊപ്പം നൽകിയ സാമ്പാറിൽ വിഷം കലർത്താൻ ശ്രമിച്ചത്. ഇതിനായി എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുടെ സഹായം തേടി. കുട്ടിക്ക് പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുറ്റകൃത്യം ചെയ്യിച്ചത്.
കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപ് അദ്ധ്യാപകർ രുചിച്ച് നോക്കേണ്ടതുണ്ട്. ഭക്ഷണം കഴിച്ചുനോക്കിയ അദ്ധ്യാപികയ്ക്ക് സംശയം തോന്നിയതോടെയാണ് വിവരം പുറത്തുവന്നത്. അദ്ധ്യാപികയ്ക്കായി മാറ്റിവച്ച പാത്രത്തിലാണ് വിദ്യാർത്ഥിനി വിഷം കലർത്തിയത്. കുട്ടിയുടെ കയ്യിൽ മഞ്ഞനിറം കണ്ടതോടെ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
A man was arrested in Erode, Tamil Nadu, for attempting to poison school food. B. Arumugam, husband of a recently fired school cook, sought revenge by instructing an 8th-grade student to mix poison into sambar. A teacher's suspicion after tasting the food prevented a tragedy. The student confessed during questioning.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |