പാട്‌ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറിനുള്ളത് 96 കോടി രൂപയുടെ ആസ്തി. ബീഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. സ്ഥാവര ജംഗമ വസ്തുക്കളടക്കം 96 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. ഭാര്യക്ക് 101.93 കോടി രൂപയുടെ ആസ്തിയുണ്ട്.
തിങ്കളാഴ്ച പാട്‌നയിലെ ജില്ലാ കളക്ടറേറ്റിലേക്ക് പദയാത്രയായെത്തിയാണ് പ്രശാന്ത് കിഷോർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തന്റെ കൈവശം 65,570 രൂപയും ഭാര്യയുടെ കൈവശം 1,95,200 രൂപയുമുണ്ട്. സ്വകാര്യ കമ്പനിയുടെ 100 ശതമാനം ഓഹരിയുമുണ്ട്.
202425 സാമ്പത്തിക വർഷം പ്രശാന്ത് കിഷോറിന്റെ കമ്പനി ജൻ സുരാജ് പാർട്ടിക്ക് 85 കോടി രൂപയും ജൻ സുരാജ് ഫൗണ്ടേഷന് 50 ലക്ഷം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് ബങ്കിപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Election strategist and founder of the Jan Suraaj party, Prashant Kishor, has declared assets worth ₹96 crore in the affidavit submitted along with his nomination papers for the Bankipur Assembly by-election in Bihar. The disclosure was made as part of the mandatory election filing process.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |