SignIn
Kerala Kaumudi Online
Thursday, 25 June 2026 7.32 AM IST

കാശ്മീരിലെ  വനമേഖലയിൽ  വീണ്ടും  ഭീകരരുമായി  ഏറ്റുമുട്ടൽ:  രണ്ട്   ഇന്ത്യൻ  സൈനികർക്ക്  പരിക്ക്

READ ENGLISH VERSION
indian-army

ശ്രീനഗർ: ഭീകരരുമായുളള ഏ​റ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലയിൽ ഭീകരർക്കായി നടത്തിയ തിരച്ചിലിനിടയിലാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്.

ഇന്ത്യൻ സൈന്യത്തിന്റെയും ജമ്മു കാശ്മീർ പൊലീസിന്റെയും സംയുക്ത സേനയാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടത്തിയത്. ലഭിച്ച വിവരത്തെ തുടർന്ന് സേന തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വന മേഖലകൾ വളയുകയായിരുന്നു. സേനയുടെ ശ്രമം തകർക്കാനായി ഭീകരർ വെടിയുതിർത്തുവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

പരിക്കേ​റ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാശ്മീർ പൊലീസ് അറിയിച്ചു. സേന വളഞ്ഞ പ്രദേശത്ത് രണ്ട് ഭീകരർ ഉണ്ടെന്നാണ് സൂചന. ഭീകരർ രക്ഷപ്പെടാനുളള എല്ലാ വഴികളും അടച്ചുവെന്നും സേന അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ATTACK, JAMMU KASHMIR, TWO SOLDIERS, INJURED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360