ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ലക്ഷ്യമിട്ടുള്ള പ്രസംഗത്തിനിടെ നടിയും സുഹൃത്തുമായ തൃഷയെക്കുറിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വിവാദത്തിന് തിരികൊളുത്തി. ഉദയനിധിയുടെ വാക്കുകൾ തീർത്തും അറപ്പുളവാക്കുന്നതെന്നാണ് ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) വിശേഷിപ്പിച്ചത്. അതേസമയം ഇക്കാര്യത്തിൽ ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
കാവേരി വിഷയത്തിൽ സംസാരിക്കവെയാണ് സദസിൽ നിന്ന് 'തൃഷതൃഷ' വിളികൾ ഉയർന്നത്. പ്രസംഗം നിർത്തി ചിരിച്ചുകൊണ്ട് ഉദയനിധി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായി. വിജയ്‌യുമായി ചേർത്ത് ഗോസിപ്പുകളിൽ നിറഞ്ഞുനിൽക്കുകയാണ് നിലവിൽ തൃഷ. ഉദയനിധിയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ഭരണകക്ഷിയായ ടിവികെയിൽ നിന്നും പ്രതിപക്ഷമായ ബിജെപിയിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്.
തീർത്തും വെറുപ്പുളവാക്കുന്ന പരാമർശം. ഏതൊരാൾക്കുമെതിരെ ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവാത്തതാണെന്ന് ടിവികെ എംഎൽഎ രേവന്ത് ചരൺ എക്സിൽ കുറിച്ചു. ഉദയനിധിയുടെ പ്രസംഗം അങ്ങേയറ്റം അസംബന്ധവും അശ്ലീലവുമാണെന്ന് തമിഴ്നാട് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതിയും പറഞ്ഞു. അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതാവ് വിനോജ് പി. സെൽവവും ഡിഎംകെ നേതാവിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. സഹപ്രവർത്തകരായ നടന്മാരോട് ഇത്രയും നിന്ദ്യമായ രീതിയിൽ സംസാരിക്കുന്നത് ഞെട്ടിച്ചെന്നും സൗത്ത് ഇന്ത്യൻ ആക്ടേഴ്സ് അസോസിയേഷൻ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടനും പ്രതിപക്ഷനേതാവുമായ ഉദയനിധി സ്റ്റാലിൻ മുൻപും സമാനമായ രീതിയിൽ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ചുകൊണ്ട് സുപ്രീം കോടതിയുടെ വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. വിജയ്‌യുടെ ടിവികെയോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷവും അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു.
Tamil Nadu Opposition Leader Udhayanidhi Stalin sparked a major political controversy following remarks he made about actress Trisha during a speech targeting actor and Tamilaga Vetri Kazhagam (TVK) leader C. Joseph Vijay while discussing the Cauvery issue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |