SignIn
Kerala Kaumudi Online
Friday, 12 June 2026 8.17 AM IST

കെ.എൽ രാഹുൽ ആർ.സി.ബിയിലേക്ക്

READ ENGLISH VERSION
k-l-rahul

മുംബയ് : ഐ.പി.എൽ ടീം ലക്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ കെ.എൽ.രാഹുൽ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലേക്കു മാറുമെന്ന് സൂചന. ഡൽഹി ക്യാപിറ്റൽസ് ക്യാപ്ടൻ ഋഷഭ് പന്ത് അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ കർണാടക താരമായ രാഹുൽ മുൻപ് ആർ.സി.ബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

പിന്നീട്പഞ്ചാബ് കിംഗിന്റെ ക്യാപ്ടനായ രാഹുൽ ലക്നൗ ടീമിന്റെ രൂപീകരണത്തോടെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 3 വർഷത്തേക്കായിരുന്നു ലക്നൗ ടീമുമായി രാഹുലിന്റെ കരാർ. അടുത്ത വർഷത്തോടെ ഇത് അവസാനിക്കും. താരങ്ങളുടെ മെഗാ ലേലവും അടുത്ത വർഷം നടക്കുന്നുണ്ട്. ഇതിനു മുൻപായി മുപ്പത്തിരണ്ടുകാരൻ രാഹുലിനെ ടീമിൽ എത്തിക്കാനാണ് ആർ.സി.ബി നീക്കം. നിലവിലെ ആർ.സി.ബി ക്യാപ്ടൻ ഫാഫ് ഡുപ്ലെസി അടുത്ത സീസണിൽ പടിയിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KL RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360