SignIn
Kerala Kaumudi Online
Sunday, 27 September 2026 3.26 PM IST

ത്യാഗി രാജസ്ഥാന്റെ യോഗി, പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

rajastan-royals

ദുബായ് : ചുണ്ടിനടുത്തെത്തിയ വിജയത്തിൽ ചുംബിക്കാനൊരുങ്ങിയ പഞ്ചാബിനെ ഞെട്ടിച്ച് രാജസ്ഥാൻ റോയൽസിന്റെ അട്ടിമറി വിജയം.ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ രണ്ട് റൺസിനാണ് റോയൽസിന്റെ ജയം.ജയിക്കാൻ നാലു റൺസ് മാത്രം വേണ്ടിയിരുന്ന അവസാന ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊ‌ടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അപൂർവ പ്രകടനത്തിലൂടെ യുവ പേസർ കാർത്തിക് ത്യാഗിയാണ് രാജസ്ഥാൻ റോയൽസിന്റെ അവിശ്വസനീയ വിജയത്തിന്റെ തിരക്കഥയെഴുതിയത്.

ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ അവസാന പന്തിൽ 185 റൺസിന് ആൾഔട്ടാവുകയായിരുന്നു.യശ്വസി ജയ്സ്വാൾ (49),എവിൻ ലെവിസ്(36), ലിയാം ലിവിംഗ്സ്റ്റൺ (25),മഹിപാൽ ലൊമോർ(43) എന്നിവരുടെ പോരാട്ടമാണ് രാജസ്ഥാനെ 185ലെത്തിച്ചത്.പഞ്ചാബിനായി അർഷദീപ് സിംഗ് അഞ്ചുവിക്കറ്റ് വീഴ്ത്തി.മറുപടിക്കിറങ്ങിയ പഞ്ചാബിന് വേണ്ടി കെ.എൽ രാഹുൽ(49),മായാങ്ക് അഗർവാൾ (67), എയ്ഡൻ മാർക്രം(26*) നിക്കോളാസ് പുരാൻ (32)എന്നിവർ പോരാടിയെങ്കിലും അവസാന ഓവറിലെ ത്യാഗിയുടെ പ്രകടനത്തിന് മുന്നിൽ നിഷ്പ്രഭമായിപ്പോയി. 183/4ലേ കെ.എൽ രാഹുലിന്റെ ടീമിന് എത്താൻ കഴിഞ്ഞുള്ളൂ.

അവസാന ഓവറിന്റെ മൂന്നാം പന്തിൽ പുരാനെ ത്യാഗിയുടെ പന്തിൽ സഞ്ജു പിടികൂടിയപ്പോൾ പഞ്ചാബിന് ജയിക്കാൻ മൂന്ന് റൺസ് കൂടി മതിയായിരുന്നു.അടുത്ത രണ്ടുപന്തുകളിലും ദീപക് ഹൂഡയെ റൺസെടുക്കാൻ സമ്മതിക്കാതിരുന്ന കാർത്തിക് ത്യാഗി അഞ്ചാം പന്തിൽ ഹൂഡയെ പുറത്താക്കി അവസാന പന്തിൽ മൂന്ന് റൺസ് എന്ന നിലയിലേക്കാക്കി. അവസാന പന്തിൽ ഫാബിയൻ അല്ലനെയും റൺസ് എടുക്കാൻ അനുവദിക്കാതിരുന്ന ത്യാഗിയാണ് വിജയം രാജസ്ഥാന് സമ്മാനിച്ചത്.

ഇന്നത്തെ മത്സരം

ഡൽഹി Vs ഹൈദരാബാദ്

7.30 pm മുതൽ സ്റ്റാർ സ്പോർട്സ്

മിഥാലി രാജ് കരിയറിൽ 20000 അന്താരാഷ്ട്ര റൺസ് പിന്നിട്ടു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RAJASTAN ROYALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360