SignIn
Kerala Kaumudi Online
Saturday, 13 June 2026 7.08 PM IST

ഇ.ഡിക്കെതിരെ ആക്രമണം 5 പ്രതികൾ കസ്റ്റഡിയിൽ

a

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികളെ കൂടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറു മുതൽ 10 വരെ പ്രതികളായ കിരൺ, അനിൽകുമാർ, ഷെഫീഖ്, ഹരീഷ് കുമാർ, ദിനീത് എന്നിവരെയാണ് ഇന്നു വൈകിട്ട് 5വരെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ ഇന്നലെ വൈകിട്ട് പിണറായിയുടെ ബേക്കറി ജംഗ്ഷനിലെ വീടിനു മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഒന്നു മുതൽ അഞ്ചുവരെ പ്രതികളായിരുന്ന നിധിൻ രാജ്, എം.മനോജ്, ജെ.ജീവൻ, എ.ഷാഹിൻ, ആർ.ശ്രീജിത്ത് എന്നിവരെ. നേരത്തേ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കണമെന്നും കൂട്ടുപ്രതികളെ തിരിച്ചറിയണമെന്നും കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 300 പേർക്കെതിരെയാണ് കേസെടുത്തത്. 46 പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA