SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

നഴ്‌സിംഗ്, അനുബന്ധ കോഴ്സ് പ്രവേശനം

d

തിരുവനന്തപുരം: സർക്കാർ,സർക്കാർ നിയന്ത്രിത,സ്വാശ്രയ കോളേജുകളിൽ നഴ്‌സിംഗ് അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി. എം.എൽ.ടി, ബി.എസ്‌സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി. ഒപ്‌റ്റോമെട്രി, ബി.പി.ടി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.ടി., ബി.എസ്‌സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‌സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്‌സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്‌സി.റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്‌സി. ന്യൂറോ ടെക്‌നോളജി, ബി.എസ്‌സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്‌സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് കോഴ്‌സുകളിലേക്ക് ജൂലായ് 2വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in. അപേക്ഷാഫീസ് ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ 30വരെ അടയ്ക്കാം. ജനറൽ,എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 800രൂപയും പട്ടിക വിഭാഗങ്ങൾക്ക് 400 രൂപയുമാണ് ഫീസ്. 0471 2560361, 362, 363, 364, www.lbscentre.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA