SignIn
Kerala Kaumudi Online
Thursday, 11 June 2026 4.38 AM IST

ഇന്ധന സെസ്  പിൻവലിച്ചേക്കും, സെസ് നിലവിൽ ലിറ്ററിന് മൂന്നു രൂപ

READ ENGLISH VERSION
p

തിരുവനന്തപുരം: എണ്ണക്കമ്പനികൾ പെട്രോൾ,ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്നതിന്റെ ആഘാതം കുറയ്ക്കാൻ സംസ്ഥാനത്തെ ഇന്ധന സെസ് സർക്കാർ പിൻവലിച്ചേക്കും. യു.ഡി.എഫ് സ ർക്കാരിന്റെ ആദ്യബഡ്ജറ്റിൽ വിസ്മയമായി ഈ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ഒരു ശതമാനം നികുതി സെസും രണ്ടുരൂപ സാമൂഹ്യസുരക്ഷാസെസുമടക്കം മൂന്ന് രൂപയാണ് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് അധികമായി വാങ്ങുന്നത്. 19നാണ് സംസ്ഥാന ബഡ്ജറ്റ്.

ഒന്നര മാസത്തിനിടെ പത്തുരൂപയുടെ വർദ്ധനയാണ് പെട്രോളിനും ഡീസലിനുമുണ്ടായത്. വിലക്കയറ്റത്തിന്റെ ആഘാതം പഠിച്ചശേഷം അനുഭാവപൂർണ്ണമായ തീരുമാനമുണ്ടാകുമെന്ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പ് നൽകിയിരുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പണം കണ്ടെത്താനാണ് 2023-24 ബഡ്ജറ്റിലാണ് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ടു രൂപവീതം സെസ് ഏർപ്പെടുത്തിയത്. പ്രളയകാലത്തെ സാമ്പത്തിക നഷ്ടം നികത്താനെന്ന പേരിൽ ഏർപ്പെടുത്തിയ വിൽപന നികുതിയുടെ മേലുള്ള ഒരുശതമാനം സെസും കൂടി തുടരാൻ തീരുമാനിച്ചതോടെ സെസ് 3 രൂപയിലെത്തി.

ഇന്ധന സെസ്

നഷ്ടക്കച്ചവടം

ഇന്ധനസെസ് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്. ഓരോ വർഷവും വാഹനങ്ങൾ കൂടുകയാണെങ്കിലും അതിന് ആനുപാതികമായി ഇന്ധന വിൽപന കൂടിയില്ല. കിട്ടിക്കൊണ്ടിരുന്ന വരുമാനം കുറയുകയും ചെയ്തു. ഓരോ വർഷവും ഡീസൽ വിൽപനയിൽ 76.56കോടി ലിറ്ററിന്റെയും പെട്രോൾ വിൽപനയിൽ 17.76 കോടിലിറ്ററിന്റെയും കുറവാണ് സംസ്ഥാനത്തുണ്ടായത്. ഇതു കഴിഞ്ഞ സർക്കാർ തന്നെ പഠനം നടത്തി കണ്ടെത്തിയതാണ്. വില കൂടിയതോടെ സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയതും വരുമാനമിടിയാൻ കാരണമായി. സെസ് പിൻവലിച്ചാൽ വിലകുറയും. ഇന്ധനക്കച്ചവടം കൂടുന്നതോടെ നികുതിവരുമാവും കൂടുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

നികുതി വരുമാനം

( സാമ്പത്തിക വർഷം, തുക കോടിയിൽ)

2022-23............ 11827.4

2023-24............ 12126.12

2024-25............9105.3

ഇന്ധന സെസ് ആയി

രണ്ടുവർഷം കിട്ടിയത്.......1751.51

അതിർത്തിക്കപ്പുറം

12 രൂപവരെ കുറവ്

1 മൂന്നുരൂപ അധികം സെസ് വാങ്ങുന്നതുകാരണം പുറത്തുനിന്നു വരുന്ന ചരക്കു വാഹനങ്ങളും പുറത്തേക്ക് പോകുന്ന വാഹനങ്ങളും അതിർത്തിക്ക് അപ്പുറത്തുനിന്ന് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുകയാണ്. കെ.എസ്.ആർ.ടി.സി പോലും അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കുകയാണ്.

2 സംസ്ഥാനത്ത് ഡീസലിന് 104.31രൂപയും പെട്രോളിന് 115.49രൂപയുമാണ് തിരുവനന്തപുരത്തെ വില. പെട്രോളിന് അതിർത്തിനഗരങ്ങളായ മെൈസൂരിൽ 12.6 രൂപയും മംഗലാപുരത്ത് 5.24രൂപയും കോയമ്പത്തൂരിൽ 7.26 രൂപയും നാഗർകോവിലിൽ 6.81രൂപയും കുറവാണ്

3 ഡീസലിനാകട്ടെ മെൈസൂരിൽ 10.62 രൂപയും മംഗലാപുരത്ത് 4.21രൂപയും കോയമ്പത്തൂരിൽ 11.42രൂപയും നാഗർകോവിലിൽ 3.77രൂപയും കുറവുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA