SignIn
Kerala Kaumudi Online
Saturday, 13 June 2026 7.08 PM IST

വാടക ഹെലികോപ്ടർ: കരാർ പുതുക്കിയേക്കില്ല

a

തിരുവനന്തപുരം: പൊലീസിനായി പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്ത ഹെലികോപ്ടറിനായുള്ള കരാർ പുതുക്കിയേക്കില്ല. ചിപ്സൺ ഏവിയേഷനുമായുള്ള മൂന്നു വ‌ർഷത്തെ കരാർ കാലാവധി ഓഗസ്റ്റിൽ അവസാനിക്കും. മൂന്നുവർഷത്തേക്ക് 28.8 കോടിയാണ് വാടക. ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷത്തായിരിക്കെ കോൺഗ്രസ് ആരോപിച്ചിരുന്നു. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അവയവങ്ങൾ കൊണ്ടുപോകാനും അടിയന്തര ആവശ്യങ്ങൾക്കും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ, നാവിക സേനകൾ ഹെലികോപ്ടർ വിട്ടുനൽകും. ഈ സൗകര്യം ഉപയോഗപ്പെടുത്തി വാടക കോപ്ടർ ഒഴിവാക്കുന്നത് സർക്കാർ പരിഗണിക്കുന്നു എന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELICOPTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA