SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

കെ.പി.ബി ചെയർമാൻ ടി.ഒ.ഫിലിപ്പ് നിര്യാതനായി

to-philip

കോട്ടയം : സംസ്ഥാനത്തെ ആദ്യത്തെ ഐ.എൻ.എസ് അക്രഡിറ്റഡ് അഡ്വർട്ടൈസിംഗ് ഏജൻസിയായ കേരളാ പബ്ലിസിറ്റി ബ്യൂറോ (കെ.പി.ബി) യുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തട്ടാനിയത്ത് ടി.ഒ. ഫിലിപ്പ് (86)​ നിര്യാതനായി. ക്നാനായ യുവജന സമാജം,​ ഇ.എം. ഫിലിപ്പ് ഫൗണ്ടേഷൻ എന്നിവയുടെ ജനറൽ സെക്രട്ടറി,​ ക്നാനായ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി,​ വൈസ് പ്രസിഡന്റ്,​ മാർ സേവേറിയോസ് എഡ്യൂക്കേഷൻ ട്രസ്റ്റ് എക്സിക്യുട്ടീവ് ട്രസ്റ്റി,​ ക്നാനായ അസോസിയേഷൻ അംഗം,​ ക്നാനായ ദീപം,​ ക്ലീമീസ് ഫണ്ട് എന്നീ സംഘടനകളുടെ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ,​ കോട്ടയം വലിയപള്ളി ട്രസ്റ്റി,​ കോട്ടയം വൈസ് മെൻസ് ക്ലബ് പ്രസിഡന്റ്,​ ലെഫ്റ്റനന്റ് റീജിയണൽ ഡയറക്ടർ,​ കോട്ടയം നോർത്ത് റോട്ടറി ക്ലബ് പ്രസിഡന്റ്,​ രാമമംഗലം വൈ.എം.സി.എ പ്രസിഡന്റ്,​ ടി.വി. റേഡിയോ അഡ്വർട്ടൈസിംഗ് ഏജൻസീസ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ്,​ കേരളാ അഡ്വർട്ടൈസിംഗ് ഏജൻസീസ് അസോസിയേഷൻ കോട്ടയം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : രാജമ്മ ഫിലിപ്പ് കുമരകം കൊച്ചുമങ്ങര എഴുപതിൽ കുടുംബാംഗം. മക്കൾ : ജെയ്‌സൺ ഫിലിപ്പ്,​ ജെബിസൺ ഫിലിപ്പ്,​ അഡ്വ. ജൂബി ഫിലിപ്പ്. മരുമക്കൾ : സീബാ ജെയ്‌സൺ അറയ്ക്കൽ (കുറിച്ചി),​ നീതു ജെബിസൺ വഞ്ചിപ്പറമ്പിൽ (ആലപ്പുഴ),​ അഡ്വ. ഫെനു സ്കറിയ ഇടവഴിക്കൽ (കോട്ടയം). മൃതദേഹം ഇന്ന് വൈകിട്ട് 5 ന് എസ്.എച്ച് മൗണ്ടിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് കോട്ടയം താഴത്തങ്ങാടി സെന്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PILIPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA