
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ
ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കുട്ടികളുടെ സ്വാന്തന പരിചരണ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി നിർവഹിച്ചു.ശിശുരോഗ വിഭാഗം മേധാവി ഡോ. ശ്രീലത പി. ആർ അധ്യക്ഷത വഹിച്ച യോഗത്തിൽതിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം അഡി.പ്രൊഫ.ഡോ. ഹരിപ്രസാദ് പി.ജി മുഖ്യ പ്രഭാഷണം നടത്തി. ഡോ. അനു പീറ്റർ, ഡോ.ജോസ് ഒ.ഡോ.റിയാസ് ഐ.ഡോ.ലതിക നായർ,ഡോ.ജിബി സേവ്യർ എന്നിവർ സംസാരിച്ചു.എല്ലാവെള്ളിയാഴ്ചയും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1മണി വരെ ക്ലിനിക് പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
