SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.03 PM IST

മണൽഖനനം അനുവദിക്കില്ല

f

കൊച്ചി: തീരദേശത്ത് മണൽ സംസ്കരിക്കാനും ഖനനം ചെയ്യാനും വിപണനം നടത്താനും സ്വകാര്യവ്യക്തികളെയും കമ്പനികളെയും അനുവദിക്കാനുള്ള വി.ഡി.സതീശന്റെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്.

20,000ത്തോളം യാനങ്ങളെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്ന നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തിലെ സാദ്ധ്യതകളിൽ കണ്ണുനട്ട് നിരവധി കമ്പനികൾ രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തെ തുടർന്ന് ആരും ലേലത്തിന് വന്നിട്ടില്ല. കടൽമണലും കരിമണലും ഖനനം ചെയ്ത് സ്വകാര്യവ്യക്തികൾ കൊണ്ടുപോകുന്നത് അംഗീകരിക്കുകയോ അനുവദിക്കുകയും ചെയ്യില്ല. മത്സ്യത്തൊഴിലാളികൾ ചെറുത്തുനിന്ന് നയപരിപാടികളെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FISHERIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL