
മൂവാറ്റുപുഴ: റോഡിലെ വൈദ്യുതിപോസ്റ്റിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് നഗരസഭ 25-ാം വാർഡ് പ്രകാശ് റോഡിലെ വൈദ്യുതിപോസ്റ്റിൽ പ്രദേശവാസികൾ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വൈദ്യുതി കമ്പിയിൽ ഇരുന്നതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി. വാർഡ് കൗൺസിലർ പി. രജിതയെ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പോസ്റ്റുമായുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. വനപാലകരെത്തി പ്രദേശവാസികളുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി. സമീപത്തെ ആൾത്താമസമില്ലാത്ത പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പ് പോസ്റ്റിലേക്ക് കയറിയതെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |