SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

അജാനൂരിൽ സൗഹൃദ ഫുട്ബോൾ മത്സരം

football

കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ വരവറിയിച്ച് അജാനൂർ ഗ്രാമ പഞ്ചായത്ത് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറേക്കര ടർഫ് ഗ്രൗണ്ടിൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ബ്രസീൽ, അർജന്റീന ടീമുകളെ പ്രതിനിധീകരിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മാറ്റുരച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി സൗഹൃദ ഫുട്‌ബോൾ മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, അസി.സെക്രട്ടറി ടി. ഷൈജു എന്നിവർ സംസാരിച്ചു. ബ്രസീൽ ടീമിനെ പ്രതിനിധീകരിച്ച ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കൂടിയായ എ.തമ്പാൻ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രോഫികൾ വിതരണം ചെയ്തു. വനിതകൾക്കായി പ്രത്യേക ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ഷൂട്ടൗട്ട് മത്സരത്തിൽ മെമ്പർമാരും ജീവനക്കാരുമായ വനിതകൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL