SignIn
Kerala Kaumudi Online
Friday, 12 June 2026 6.37 AM IST

വാർഷിക കൂട്ടായ്മയും ഹെൽത്ത് ചെക്കപ്പും

cancer
കാൻസർ രോഗവിമുക്തരുടെ വാർഷിക കൂട്ടായ്മയും ഹെൽത്ത് ചെക്കപ്പും പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള ശ്രമകരമായ പരിപാടികൾ രോഗികളുടെ കുടുംബത്തിന് മാത്രമല്ല സർക്കാരിനും ഗുണകരമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഡയറക്ടർ ജനറൽ പി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. ഈ രംഗത്തെ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ 40 വർഷത്തെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും കാൻസർ രോഗവിമുക്തരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഫോർ ക്യാൻസർ കെയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ കാൻസർ രോഗവിമുക്തരുടെ വാർഷിക കൂട്ടായ്മയും ഹെൽത്ത് ചെക്കപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അദ്ധ്യക്ഷത വഹിച്ചു. എം.സി.സി.എസ് മെഡിക്കൽ ഡയറക്ടർ ഡോ. വി.സി രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി ടി.എം ദിലീപ്കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL