SignIn
Kerala Kaumudi Online
Friday, 12 June 2026 6.37 AM IST

ഇരിക്കൂർ മണ്ഡലം ലീഡർഷിപ്പ് മീറ്റ്

leader
ഇരിക്കൂർ നിയോജകമണ്ഡലംതല ലീഡർഷിപ്പ് സമ്മിറ്റ് 2026 സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: സമസ്ത മേഖലകളിലും വികസനമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അതിനായി മുഴുവൻ ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സജീവ് ജോസഫ് എം.എൽ.എ. പാലക്കയംതട്ട് ഹിൽടോപ്പ് റിസോർട്ടിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇരിക്കൂർ നിയോജകമണ്ഡലംതല ലീഡർഷിപ്പ് സമ്മിറ്റ് 2026ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും പ്രത്യേകം വികസന സദസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വികസന സദസിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം 17ന് ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ നടക്കും.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി മാത്യു, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാ‌ർ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL