
തലശേരി: കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ്മപ്രകാശിനി വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓപ്പൺ ചെസ് ടൂർണമെന്റ് ഇന്ന് വായനശാലയുടെ പ്ലാറ്റിനം ജൂബിലി ഹാളിൽ നടക്കും. രാവിലെ 10ന് കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. ഓപ്പൺ വിഭാഗത്തിൽ ഒന്നാം സമ്മാനമായി 4000 രൂപയും ട്രോഫിയും അണ്ടർ 15 അൺറേറ്റഡ് വിഭാഗത്തിൽ 2500 രൂപയും ട്രോഫിയുമാണ് വിജയികൾക്ക് ലഭിക്കും. രാവിലെ ഒമ്പതു മുതൽ 9.45 വരെയാണ് മത്സരസ്ഥലത്തെ രജിസ്‌ട്രേഷൻ സമയം. തുടർന്ന് 10.15 ഓടെ ഒന്നാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. ഓപ്പൺ വിഭാഗത്തിന് 300 രൂപയും അണ്ടർ 15 വിഭാഗത്തിന് 250 രൂപയുമാണ് പ്രവേശന ഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |