
കാഞ്ഞങ്ങാട്: പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു) കാസർകോട് ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ വൈകിയാണെങ്കിലും ശമ്പളക്കമ്മിഷനെ നിശ്ചയിച്ച് മൂന്ന് മാസത്തെ സമയപരിധിയിൽ റിപ്പോർട്ട് നൽകിയതാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം കമ്മിഷനെ മരവിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് ഒളനാടൻ അദ്ധ്യക്ഷത വഹിച്ചു. സർവ്വീസ് വിദഗ്ധൻ പി.സതീശൻ, എ.കെ.എസ്.ടി.യു നേതാക്കളായ വി. രാധാകൃഷ്ണൻ, വിനയൻ കല്ലത്ത്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |