SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 PM IST

കെ.എസ്.എസ്.പി.യു പ്രതിഷേധ പ്രകടനം

ksspu
കെ.എസ്.എസ്.പി.യു പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പെൻഷൻ പരിഷ്കരണം റദ്ദ് ചെയ്യാനും കുടിശ്ശിക ക്ഷാമാശ്വാസ ഗഡുക്കൾ നിഷേധിക്കാനുമുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ നിന്ന് മിനി സിവിൽ സ്റ്റേഷനിലേക്ക് പെൻഷൻകാർ പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയറാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി.വി ശ്രീധരൻ സ്വാഗതം പറഞ്ഞു. പി.സി പ്രസന്ന, വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ.സി കണ്ണൻ, എം. കുഞ്ഞി ഗോവിന്ദൻ, പി.വി നിർമല, കെ. ചന്ദ്രശേഖരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL