SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 PM IST

പി.എൻ പണിക്കർ അനുസ്മരണം

javahar
ജവഹർ വായനശാല ആൻറ് ഗ്രന്ഥാലയത്തിൽ നടത്തിയ പി എൻ പണിക്കർ അനുസ്മരണവും വായന വാരാചരണവും പരിപാടിയിൽ നിന്ന്

മയ്യിച്ച: ജവഹർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന വാരാചരണവും ആചരിച്ചു. പി.എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. പി.എൻ പണിക്കർ അനുസ്മരണം, പത്ര വായന മത്സരം, വായനാദിന ക്വിസ് മത്സരം, പുസ്തകം പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികൾ നടത്തി. പ്രസിഡന്റ് വി.വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ മാസ്റ്റർ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ബാബു എബ്രഹാം എഴുതിയ കമ്പിളി കണ്ടത്തെ കൽഭരണികൾ എന്ന പുസ്തകം ടി.വി രമ്യ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് പുസ്തകചർച്ച നടന്നു. പി.ടി തോമസ് വായനശാല പ്രസിഡന്റ് സുഗുണൻ ഓരി വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി ടി.വി അനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ശോഭ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MAYICHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL