
കൊല്ലം: കെ.കെ.വിശ്വനാഥൻ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം പാരിപ്പള്ളി ടൗൺ ശാഖാ വാർഷിക പൊതുയോഗവും ഗുരുദേവ പ്രതിഷ്ഠയുടെ വാർഷിക മഹോത്സവവും ഇന്ന് നടക്കും രാവിലെ 7ന് ഗണപതി പൂജ. 8ന് മഹാഗുരുപൂജ. 10ന് വാർഷിക പൊതുയോഗവും സാംസ്കാരിക സദസും ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.മണിദാസ് അദ്ധ്യക്ഷനാകും. വനിതാ സംഘം പ്രസിഡന്റ് ശാന്തിനി സ്വാഗതവും സെക്രട്ടറി സതീശൻ റിപ്പോർട്ടും അവതരിപ്പിക്കും ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി.ആർ.കുട്ടപ്പൻ നന്ദി പറയും. ഉച്ചയ്ക്ക് 12ന് ഗ്രൂപ്പ് ഡാൻസ്. 12 30ന് ഗുരുപ്രസാദ വിതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
