SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.12 AM IST

അളകനന്ദയ്ക്ക് 1200 ൽ 1200

alakananda

കൊട്ടാരക്കര: ഒരു മാ‌ർക്കും വിട്ടുകൊടുക്കാതെ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അളകനന്ദ അനിൽകുമാർ പ്ളസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി നാടിന്റെ അഭിമാനമായി. വാളകം മരങ്ങാട്ടുകോണം നളന്ദയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ അനിൽകുമാറിന്റെയും എസ്.ലിഷയുടെയും മകളാണ്.

എസ്.എസ്.എൽ.സി പരീക്ഷയിലും ഫുൾ എ പ്ളസ് നേടിയിരുന്നു. 2022ൽ ആർക്കിയോളജി വകുപ്പ് സംസ്ഥാന തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർന്നാണ് കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ പ്ളസ് ടുവിന് ചേർന്നത്. സിവിൽ സർവീസാണ് ലക്ഷ്യം. സഹോദരൻ അദ്വൈത് അജയകുമാർ വാളകം

എം.ടി എച്ച്.എസിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.

ട്യൂഷന് പോയിരുന്നില്ല. അധ്യാപകരുടെ പ്രോത്സാഹനവുമാണ് തിളക്കമാർന്ന വിജയിത്തിന് പിന്നിൽ.

അളകനന്ദ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL