SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.12 AM IST

റി​ട്ട. അദ്ധ്യാപി​കയുടയ മാല പൊട്ടിക്കാൻ ശ്രമം, തമിഴ് യുവതികൾ പിടിയിൽ

കൊട്ടാരക്കര: റിട്ട.പ്രഥമാദ്ധ്യാപികയെ ഓട്ടോയിൽ വിളിച്ചുകയറ്റി മാല പൊട്ടിക്കാൻ ശ്രമി​ച്ച രണ്ട് തമിഴ്നാട് സ്വദേശികളായ യുവതികൾ പിടിയിൽ. വാളകം അണ്ടൂർ എം.എം.എൽ.പി സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപിക കുഞ്ഞുമോൾ ഇന്നലെ രാവിലെ വാളകം ചന്തയിലെത്തിയപ്പോഴാണ് സംഭവം. സാധനം വാങ്ങി മടങ്ങാനൊരുങ്ങവെ ഓട്ടോയിൽ ഇരുന്നുകൊണ്ട് ഒരു സ്ത്രീ കുഞ്ഞുമോളെ വിളിച്ച് ഓട്ടോയിൽ കയറ്റി. മറ്റൊരു സ്ത്രീയും വന്ന് ഓട്ടോയിൽ കയറി. രണ്ടര കിലോമീറ്റർ ദൂരമാണ് കുഞ്ഞുമോളുടെ വീട്ടിലേക്കുള്ളത്. ഇതിനിടയിൽ മാല പൊട്ടിക്കുന്നതായി കുഞ്ഞുമോൾക്ക് തോന്നി. ഉടൻതന്നെ ബഹളം കൂട്ടി, ഓട്ടോ നിറുത്തി. പരിശോധിച്ചപ്പോഴാണ് മാല പൊട്ടിച്ചതായി കണ്ടെത്തിയത്. വാളകം എയ്ഡ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി തമിഴ്നാട് സ്വദേശികളായ പാർവതി, കല്യാണി എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL