SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 PM IST

അഴീക്കോട് ജന്മശതാബ്ദി

azhee

കൊല്ലം: ഡോ. സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡോ. സുനിൽ.പി ഇളയിടം പ്രഭാഷണം നടത്തുന്നു. കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ്​ക്ലബ് ഹാളിൽ 25ന് വൈകിട്ട് 4നാണ് പ്രഭാഷണം. 'കേരളം നിർമ്മിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ഭൂപടം' എന്നതാണ് വിഷയം. ലൈബ്രറി പ്രസിഡന്റ് സി.ആർ.ജോസ്​പ്രകാശ് അദ്ധ്യക്ഷനാകും. ലൈബ്രറി സെക്രട്ടറി പി.എസ്.സുരേഷ് സ്വാഗതം പറയും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. കെ.പി.സജിനാഥ്, ലൈബ്രറി വൈസ് പ്രസിഡന്റ് ജി.വിജു, ലൈബ്രറി ജോയിന്റ് സെക്രട്ടറി ജയൻ മഠത്തിൽ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL