താമരശ്ശേരി: മർകസ് ലോ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നൂറാംതോട് എ .എം .എൽ. പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മർകസ് ലോ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ഫാത്തിമ നജ്മു, അദ്ധ്യാപകരായ മുഹമ്മദ്, റുബീന, ഫസലുറഹ്മാൻ, റഹീസ എന്നിവർ ചേർന്ന് ഉപകരണങ്ങൾ സ്വീകരിച്ചു. എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇബ്രാഹീം മുണ്ടക്കൽ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി ജുമൈലത്ത് കാസർകോട് നന്ദിയും പറഞ്ഞു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് എൻ.എസ്.എസ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |