കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഷറഫുദ്ദീൻ അദ്ധ്യക്ഷനായി. ഡോ. സ്‌നേഹരാജ്, ഡോ. മനോജ് ലാൽ, ആർ രേഷ്മി, ഡോ. അഹമ്മദ് ഖൈസ്, ഡോ. സി കെ ഫസലുറഹ്‌മാൻ, ഡോ. മുഹമ്മദ് ആസിഫ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ 18 ദിവസത്തിനകം ഏകദേശം 68,000 കന്നുകാലികൾക്ക് വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നൽകും. ഇതിനായി 142 വാക്‌സിനേഷൻ സ്‌ക്വാഡുകളെ നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |