തിരൂർ: ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്സ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), കമ്പ്യൂട്ടർ അപ്ലിക്കേഷൻ തസ്തികകളിൽ ഒഴിവുണ്ട്. ഇതിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി,ഇംഗ്ലീഷ്, കൊമേഴ്സ് എന്നീ വിഷയങ്ങൾക്ക് മേയ് 30 രാവിലെ പത്തിനും ഇക്കണോമിക്സ് (ജൂനിയർ), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ജൂനിയർ) വിഷയത്തിന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിനായി സ്കൂളിൽ എത്തിച്ചേരുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
