SignIn
Kerala Kaumudi Online
Saturday, 30 May 2026 4.11 AM IST

മത സൗഹാർദ്ദ യോഗം

communal-harmony
ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന കമ്മ്യൂണൽ ഹാർമണി യോഗം.

പാലക്കാട്: ജില്ലയിലെ ക്രമസമാധാനം നിലനിർത്തുന്നതിനും മത സൗഹാർദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമായി മത സൗഹാർദ്ദ യോഗം ചേർന്നു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ കെ.സുധീർ അദ്ധ്യക്ഷനായി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിക്കണമെന്നും പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ കൃത്യമായ ഇടപെടലുണ്ടാവണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ഒറ്റപ്പാലം സബ് കലക്ടർ അഞ്ജീത് സിങ്, എ.ഡി.എം കെ.സുനിൽകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.വിജയകുമാർ, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL