SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 PM IST

ഫോഗിംഗ് നടത്തി

fogging-
വലമ്പലിമംഗലം എ.എൽ.പി സ്‌കൂൾ പരിസരത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഫോഗിംഗ്.

ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വലമ്പലിമംഗലം എ.എൽ.പി സ്‌കൂൾ പരിസരത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്‌കൂൾ പരിസരത്ത് ഗൃഹസന്ദർശനവും സമ്പൂർണ്ണ ഉറവിട നശീകരണവും പൂർത്തീകരിച്ചു. കേസുകൾ റിപ്പോർട്ട് ചെയ്ത വീടുകളിൽ ഇൻഡോർ സ്‌പേസ് സ്‌പ്രേയും പൊതു സ്ഥലങ്ങളിൽ ഫോഗിംഗും നടത്തി. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും പനി ബാധിത പ്രദേശങ്ങളിലെ വീടുകളിൽ കൊതുകു വളരുന്ന സാഹചര്യങ്ങൾ കണ്ടെത്തിയാൽ കേരള പൊതുജനാരോഗ്യ നിയമം അനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DENGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL