SignIn
Kerala Kaumudi Online
Thursday, 04 June 2026 9.06 PM IST

റോഡ് തകർന്നു, യാത്ര ദുരിതം

vvv
കൂടൽ -നെല്ലിമുരുപ്പ് - മങ്കുഴി ഭാഗത്തെ റോഡ് തകർന്നു തരിപ്പണമായി

കൂടൽ : കൂടൽ -നെല്ലിമുരുപ്പ് - മങ്കുഴി ഭാഗത്തെ റോഡ് തകർന്നത് മൂലം യാത്രദുരിതം. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിലാണ് റോഡ്. കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ചില ഭാഗങ്ങളിൽ ഓടകളുടെ ആഴം കൂടിയതും അപകട ഭീഷണിയാണ്. കാൽനട യാത്ര പോലും ദുഷ്കരമാണ്. ഇരു ചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്. ഗ്രാമപഞ്ചായത്തോ ബ്ലോക്ക്‌ പഞ്ചായത്തോ ഫണ്ട് വകയിരുത്തി റോഡ് നവീകരിക്കും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL