ആറന്മുള: ചികിത്സയിലിരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായി. വല്ലന സ്വദേശി മത്തായി (ധനീഷ് സോമൻ 37)നെയാണ് ഇന്നലെ പുലർച്ചെ 2 മുതൽ കാണാതായത്. ഇടത് കൈയിലെ ചൂണ്ടു വിരലിന് മുറിവ് പറ്റി ചികിത്സയിൽ കഴിയുകയായിരുന്നു. 5.10 അടി ഉയരമുണ്ട്, ഇരുനിറം. കാണാതായ സമയത്ത് കാവി മുണ്ടും നീല നിറത്തിലുള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. ഫോൺ. 7025352366, 9745499145, 9947554561
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |