
പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ഐ.ഐ.ആർ.ബി.എസ്, എൻ.ഐ.പി.എസ്.ടി ഗ്രാജുവേറ്റ് സ്‌കൂൾ എന്നീ വിഭാഗങ്ങളിലെ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഒൻപത് മുതൽ സർവകലാശാല വൈസ് ചാൻസലറുടെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിമാസം 40,000 രൂപയും ഇല്ലാത്തവർക്ക് 33,000 രൂപയുമാണ് ശമ്പളം. വിരമിച്ച അദ്ധ്യാപകരെയും പരിഗണിക്കും. (പരമാവധി 70 വയസ്സ്). താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാ ഫോറം, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവയുമായി നിശ്ചിത സമയത്ത് എത്തേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |