SignIn
Kerala Kaumudi Online
Friday, 05 June 2026 5.41 AM IST

മഴ കനക്കുന്നു, വേണം ജാഗ്രത

mazha

പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമാകുകയാണ്. അപകടങ്ങളുണ്ടായാൽ ബന്ധപ്പെടാൻ ജില്ല, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും നദി, അണക്കെട്ട് എന്നിവയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. അപടസാദ്ധ്യത മുന്നിൽ കണ്ട് മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചാൽ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടം ശ്രദ്ധിക്കണം.

മുന്നറിയിപ്പ്

1.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
2.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യരുത്.
3.മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്ര പൂർണമായും ഒഴിവാക്കുക.

4. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്ര മഴമുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കണം.

മരങ്ങൾ മുറിച്ചു മാറ്റണം

സ്വകാര്യപൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. ദുരന്ത സാദ്ധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കിവയ്ക്കണം.

ജില്ല,താലൂക്ക് കൺട്രോൾ റൂമുകൾ

കളക്ടറേറ്റ് : 0468 2322515, 1077
കോഴഞ്ചേരി : 0468 2222221
മല്ലപ്പള്ളി : 0469 2682293
അടൂർ : 04734 224826
റാന്നി : 04735 227442
തിരുവല്ല : 0469 2601303
കോന്നി : 0468 2240087

അപകട സാദ്ധ്യതയുള്ളപ്പോൾ സഹായങ്ങൾക്കായി ബന്ധപ്പെടുക :

(ടോൾ ഫ്രീ നമ്പറുകൾ): 1077, 1070.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL