
വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങൾക്ക് പുതിയ നമ്പർ നൽകുന്നതിന്റെ ഭാഗമായി സ്ഥലപരിശോധന നടത്തിയതിൽ നിരവധി കെട്ടിടങ്ങൾ പഞ്ചായത്ത് അനുമതി ഇല്ലാതെ നിലവിലുള്ള കെട്ടിടത്തോട് കൂട്ടിചേർക്കലുകൾ വരുത്തുകയോ പഴയത് പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കുകയോ ചെയ്തിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച് നികുതി പരിഷ്കരിക്കേണ്ടതാണ്. 30ന് മുൻപ് നികുതി പരിഷ്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാത്തപക്ഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 എന്നിവ പ്രകാരം പിഴ ഉൾപ്പടെയുള്ള നിയമ നടപടികളുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |